മുത്തശ്ശി-മുത്തച്ഛന്‍ ദിനാചരണം നടത്തി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ മുത്തശ്ശി-മുത്തച്ഛന്‍ ദിനാചരം നടത്തി. ആഗോള കത്തോലിക്കാസഭയില്‍ ഇന്നലെ നടന്ന മുത്തശ്ശി-മുത്തച്ഛന്‍ ദിനാചരണത്തിന്റെ ഭാഗമായാണ് രൂപതയിലെ 272 പള്ളികളിലും ദിനാചണം നടന്നത്. രൂപതാ കുടുംബാശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് ദിനാചരണം ക്രമീകരിച്ചത്. 4 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫ്രാന്‍സിസ് പാപ്പ ദിനാചരണത്തിന് തുടക്കം കുറച്ചത്.
"വാര്‍ദ്ധക്യത്തില്‍ എന്നെ തളളിക്കളയരുതേ" എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ അന്നയുടെയും വിശുദ്ധ യോവാക്കീമിന്റെയും തിരുനാള്‍ കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് ആഗോള കത്തോലിക്കാ സഭയില്‍ മുത്തശ്ശി-മുത്തച്ഛന്മാര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
ഇടവകകളില്‍ ദിവ്യബലി ക്രമീകരണങ്ങൾക്ക് കുടുംബ ശുശ്രൂഷ സമിതികൾ നേതൃത്വം നല്‍കി. ഓരോ പള്ളികളും മുത്തശ്ശി-മുത്തച്ഛന്മാരെ വൈദിരുടെയും ഇടവകാ സമൂഹത്തിന്റെയും നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും സമ്മാനങ്ങൾ നൽകിയും ആദരിച്ചു. ..
Publish Date: 30 Jul 2024
Copyright © 2005-'25. Neyyattinkara Diocese. All right reserved.